---
title: "കണ്ണൂരിൽ വിവിധ ഇടങ്ങളിലായി മൂന്നു വിദ്യാർഥികൾ മുങ്ങിമരിച്ചു"
english_title: "Three students drowned in different places in Kannur."
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/295118/Three students drowned in different places in Kannur."
published_at: "2025-06-08T22:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6845bb1a7e318_Screenshot_20250608_215946_Gallery.jpg"
keywords: []
---

# കണ്ണൂരിൽ വിവിധ ഇടങ്ങളിലായി മൂന്നു വിദ്യാർഥികൾ മുങ്ങിമരിച്ചു

> **Lead Summary:** കണ്ണൂർ :കണ്ണൂർ ചൂട്ടാട് ബീച്ചിൽ കുളിക്കാനിറങ്ങിയ പുതിയങ്ങാടി സ്വദേശി ഫൈറൂസ് , തളിപ്പറമ്പ കുവേരിയിൽ പുഴയിൽ കുളിക്കാൻ ഇറങ്ങിയ നെല്ലിപ്പറമ്പ് സ്വദേശി ഷാഹിദ്,പയ്യാവൂരിൽ പുഴയിൽ ഇറങ്ങിയ കോയിപ്പറ വട്ടക്കുന്നേൽ വീട്ടിൽ അലീന എന്നിവരാണ് മരിച്ചത്.

## Article Content

കണ്ണൂർ :കണ്ണൂർ ചൂട്ടാട് ബീച്ചിൽ കുളിക്കാനിറങ്ങിയ പുതിയങ്ങാടി സ്വദേശി ഫൈറൂസ് , തളിപ്പറമ്പ കുവേരിയിൽ പുഴയിൽ കുളിക്കാൻ ഇറങ്ങിയ നെല്ലിപ്പറമ്പ് സ്വദേശി ഷാഹിദ്,പയ്യാവൂരിൽ പുഴയിൽ ഇറങ്ങിയ കോയിപ്പറ വട്ടക്കുന്നേൽ വീട്ടിൽ അലീന എന്നിവരാണ് മരിച്ചത്.

പുതിയങ്ങാടി ജമാഅത്ത് സ്കൂളിലെ ആറാം ക്ലാസ്സ്‌ വിദ്യാർഥി ആണ് ചുടാട്ട് ബീച്ചിൽ മുങ്ങി മരിച്ച ഫൈറൂസ്. ബീച്ചിനോട് ചേർന്നുള്ള അഴിമുഖത്തായിരുന്നു അപകടം. നാല് പേരായിരുന്നു ബീച്ചിൽ കുളിക്കാനിറങ്ങിയത്. മൂന്ന് പേരെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റി.

അതേസമയം വൈകീട്ട് നാല് മണിയോടെ സഹോദരനൊപ്പം പുഴയിൽ കുളിക്കാനെത്തിയപ്പോൾ കാൽവഴുതി വീണാണ് അലീന മരിച്ചത് . നാട്ടുകാരും പൊലീസും ചേർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ദേവമാതാ സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയാണ്. പതിവായി കുളിക്കാനെത്തുന്ന കടവിലാണ് അപകടമുണ്ടായത്.

സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയപ്പോഴാണ് തളിപ്പറമ്പ് കൂവേരിയിൽ പുഴയിൽ നെല്ലിപ്പറമ്പ് സ്വദേശി ഷാഹിദ് മുങ്ങി മരിച്ചത്

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/295118/Three students drowned in different places in Kannur.)